സമസ്ത സെന്റിനറി; ഹഫ്‌ലത്തുൽ ഉലമ സംഗമം 21 ന് 

Oct 19, 2026 - 14:11
സമസ്ത സെന്റിനറി; ഹഫ്‌ലത്തുൽ ഉലമ സംഗമം 21 ന് 

മുള്ളേരിയ: സമസ്ത സെന്റനറിയുടെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുള്ളേരിയ മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹഫ്‌ലത്തുൽ ഉലമ സംഗമം നാളെ ബുധൻ രാവിലെ 10 മണിക്ക് മുള്ളേരിയ റോള ഓഡിറ്റോറിയത്തിൽ നടക്കും. സെന്റിനറി പ്രതിനിധികൾ ഉൾപ്പെടെ 500ൽ പരം പേർ സംബന്ധിക്കും.

ഇത് സംബന്ധിച്ച് ചേർന്ന് മുശാവറ യോഗം ഇബ്രാഹിം ദാരിമിയുടെ അധ്യക്ഷതയിൽ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, എം പി അബ്ദുല്ല ഫൈസി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി, ഉമർ സഖാഫി കർന്നൂർ, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദുറഷീദ് കാമിൽ സഖാഫി ദേലമ്പാടി, അബ്ദുറഹ്മാൻ സഅദി പള്ളപ്പാടി, ഇബ്രാഹിം സഖാഫി പുണ്ടൂർ, അബ്ദുൽ ഖാദിർ സഖാഫി നാരമ്പാടി, സൂപ്പി മദനി കൊമ്പോട്, ഇല്യാസ് ഹിമമി ഗുണാജെ, എ കെ സഅദി ചുള്ളിക്കാനം തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0