സിഎംആർഎൽ കേസ്; പിണറായി വിജയന്റെ അപ്പീല്‍ ഹൈകോടതി പരിഗണിക്കില്ല

Oct 15, 2026 - 11:04
സിഎംആർഎൽ കേസ്; പിണറായി വിജയന്റെ അപ്പീല്‍ ഹൈകോടതി പരിഗണിക്കില്ല

കൊച്ചി: സി.എം.ആർ.എൽ - എക്‌സാലോജിക് കേസുമായുള്ള ഹവാല ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് വൻ തിരിച്ചടി. വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയനടക്കമുള്ളവർ നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി തള്ളി.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും അത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കേസിൽ സർക്കാരും ഹർജിക്കാരെ പിന്തുണച്ച് നിലപാടെടുത്തെങ്കിലും, അപ്പീൽ അനുവദിക്കരുതെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0