മെർക്കുറി അടങ്ങിയ ഫെയ്‌സ് ക്രീം വിവാദം: കുമ്പളയിലെ മാർക്കറ്റിങ് സ്ഥാപനം പൂട്ടിയ നിലയിൽ 

Nov 26, 2026 - 12:43
മെർക്കുറി അടങ്ങിയ ഫെയ്‌സ് ക്രീം വിവാദം: കുമ്പളയിലെ മാർക്കറ്റിങ് സ്ഥാപനം പൂട്ടിയ നിലയിൽ 

കാസർകോട്: അമിത അളവിൽ മെർക്കുറി അടങ്ങിയ ഫെയ്‌സ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് വൃക്ക തകരാറിലായെന്ന പരാതിയിൽ അന്വേഷണം ശക്തമായതോടെ, ക്രീം വിതരണം ചെയ്തിരുന്ന കുമ്പളയിലെ സ്ഥാപനം അടച്ചുപൂട്ടി. ഓഫീസിലുണ്ടായിരുന്ന ഉപകരണങ്ങളും സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയ ബോർഡുമടക്കം പൂർണമായും നീക്കം ചെയ്ത നിലയിലാണ്. മലപ്പുറം സ്വദേശിനിയായ പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ പരാതി ഉയരുകയും അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്തതിനു പിന്നാലെയാണ് സംഭവം. പോലീസും ഡ്രഗ്സ് കൺട്രോൾ വിഭാഗവും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0