പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട എട്ടു വയസ്സുകാരൻ മരണപ്പെട്ടു
വിദ്യാനഗർ: പുഴയിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി അപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരണപ്പെട്ടു. കോപ്പ കടമ്പട്ട സ്വദേശി അബ്ദുൽ റഹ്മാന്റെ മകനായ അബ്ദുള്ള (8) ആണ് മരണപ്പെട്ടത്. മാന്യ ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥിയാണ്. കോപ്പ പാലത്തിന് സമീപത്തുള്ള പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻതന്നെ കുട്ടിയെ കരയ്ക്കെത്തിച്ച് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവസ്ഥ ഗുരുതരമായി തുടർന്നു. തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0