സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ മെമ്മോറിയൽ അവാർഡ് തൃക്കരിപ്പൂർ എ ബി അബ്ദുല്ല മാസ്റ്റർക്ക്

Nov 10, 2026 - 10:37
Nov 10, 2026 - 11:01
സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ മെമ്മോറിയൽ അവാർഡ് തൃക്കരിപ്പൂർ എ ബി അബ്ദുല്ല മാസ്റ്റർക്ക്

കാസർകോട്: പ്രവാസി കൂട്ടായ്മയായ മാലിക് ദീനാർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ എട്ടാമത് സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ മെമ്മോറിയൽ അവാർഡിന് സാമൂഹിക പ്രവർത്തകനും കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷനുമായ എ ബി അബ്ദുല്ല മാസ്റ്റർ അർഹനായി. നാലര പതിറ്റാണ്ടിലേറെക്കാലം മത,സാമൂഹിക, സംഘടനാ രംഗങ്ങളിൽ അദ്ദേഹം നടത്തിവന്ന നിസ്വാർത്ഥ സേവനങ്ങളെയും പൊതു ജീവിതത്തിലെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകളെയും മുൻനിർത്തിയാണ് ഈ ബഹുമതി.

തൃക്കരിപ്പൂരിന്റെ വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ എ ബി അബ്ദുല്ല മാസ്റ്റർക്ക് സാധിച്ചിട്ടുണ്ട്. മലയോര മേഖലകളിലടക്കം സുന്നി സംഘടനയെ കെട്ടിപ്പടുക്കുന്നതിലും കാസർകോട് ജില്ലയിലെ സംഘടനാ പ്രവർത്തനം സജീവവും ശക്തവുമാക്കുന്നതിലും സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളോടൊപ്പം തോൾ ചേർന്ന് പ്രസ്ഥാനിക മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രഗത്ഭ വ്യക്തിത്വമാണ് അദ്ദേഹം.

37 വർഷക്കാലം ആയിറ്റി ഇസ്ലാമിക സ്കൂളിൽ അദ്ധ്യാപകനായി സേവനം ചെയ്‌ത അദ്ദേഹം കൈക്കോട്ട് കടവ് മഹല്ല് ജമാഅത്തിന്റെ ദീർഘ കാല സാരഥിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തൃക്കരിപ്പൂർ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാനാണ്. 2027 ജനുവരിയിൽ നടക്കുന്ന മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0