ബട്ടിപ്പദവ് ജലാലിയ റാത്തീബ് വാർഷികവും നരിക്കോട് ഉപ്പാപ്പ അനുസ്മരണവും: സ്വാഗതസംഘ രൂപീകരണ യോഗം നാളെ

Nov 3, 2026 - 18:47
ബട്ടിപ്പദവ് ജലാലിയ റാത്തീബ് വാർഷികവും നരിക്കോട് ഉപ്പാപ്പ അനുസ്മരണവും: സ്വാഗതസംഘ രൂപീകരണ യോഗം നാളെ

മഞ്ചേശ്വരം: ബട്ടിപ്പദവ് മജ്ലിസുദാകിരീൻ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന ജലാലിയ റാതീബ് വാർഷികവും മഹാനായ നരിക്കോട് ഉപ്പാപ്പ അനുസ്മരണ മജ്‌ലിസും ഡിസംബർ 2, 3, 4, 5 തീയതികളിൽ വിപുലമായ പരിപാടികളോടെ നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം നാളെ ബുധൻ ബട്ടിപ്പദവിൽ വെച്ച് നടക്കും.
വിവിധ പരിപാടികളുടെ ക്രമീകരണങ്ങൾ, സബ്കമ്മറ്റികളുടെ രൂപീകരണം, മറ്റ് ഒരുക്കങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. വിവിധ മഹല്ല് ഭാരവാഹികൾ, മത-സാമൂഹിക-സാംസ്കാരിക പ്രമുഖർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 1
Sad Sad 0
Wow Wow 1