വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി ആരോപണം;
വയനാട്: സ്കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണത്തെ തുടർന്ന് വയനാട് മീനങ്ങാടിയിൽ പ്രതിഷേധം ഇരമ്പി. മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദിലേക്ക് പോയ പഠനയാത്രാസംഘത്തിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്.മൂന്ന് ബസുകളിലായി 130 വിദ്യാർത്ഥികളാണ് വിനോദയാത്രയിൽ പങ്കെടുത്തത്. യാത്രയ്ക്കിടെ സ്കൂൾ പ്രിൻസിപ്പൽ, പിടിഎ പ്രസിഡന്റ് എന്നിവർ മദ്യപിച്ചതായി വിദ്യാർത്ഥികൾ ആരോപിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതിഷേധിക്കുകയും ശക്തമായ അമർഷം രേഖപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറിയത് അംഗീകരിക്കാനാകില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ പ്രിൻസിപ്പൽ, പിടിഎ പ്രസിഡന്റിനെതിരെ മാത്രമാണ് വിദ്യാർത്ഥികൾ പരാതിപ്പെട്ടതെന്നും പരാതി ഉയർന്ന ഉടൻ തന്നെ ഇയാളെ ബസിൽ നിന്ന് ഒഴിവാക്കി മാറ്റിയതായും അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0