യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിൽ
ന്യൂഡൽഹി: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തും. ഉച്ചയ്ക്ക് മൂന്നുമണിക്ക് ഡൽഹിയിലെത്തുന്ന അദ്ദേഹം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി വൈകീട്ട് നാല് മണിക്ക് കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ ഈ സന്ദർശനത്തിലെ പ്രധാന ഏടാകും. ഊർജ്ജ മേഖലയിലെ സഹകരണവും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വിഷയമാകും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് മേൽ അമേരിക്ക ഏർപ്പെടുത്താൻ ഉദ്ദേശിച്ചിരുന്ന 100 ശതമാനം വരെ അധിക തീരുവ നീക്കം രണ്ട് മാസത്തേക്ക് മാറ്റിവെച്ച പശ്ചാത്തലത്തിലാണ് ഈ സന്ദർശനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0