'തായ്‌മാമൻ തങ്കമോതിരം' പദ്ധതിക്ക് തുടക്കം; കുഞ്ഞുകൈകളിൽ മോതിരമണിയിച്ച് മുഖ്യമന്ത്രി വിജയ്
മധുര: തമിഴ്‌നാട് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 'തായ്‌മാമൻ തങ്കമോതിരം' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നവജാത ശിശുക്കളുടെ കുഞ്ഞുകൈകളിൽ സ്വര്‍ണമോതിരം അണിയിച്ചുകൊണ്ട് അദ്ദേഹം പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്ക് സ്വര്‍ണമോതിരം സമ്മാനമായി നൽകുന്നതാണ് ഈ പദ്ധതി.
പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ജോയ് ആലുക്കാസ്, കല്യാൺ ജൂവലേഴ്സ് എന്നിവർ പങ്കാളികളായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമവും ആരോഗ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'തായ്‌മാമൻ' (അമ്മാവൻ) എന്ന സങ്കല്പത്തിൽ അധിഷ്ഠിതമായ ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0