കണ്ണൂരില്‍ മുഖ്യമന്ത്രി വി ഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വാഹനവ്യൂഹത്തിനുനേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണാണ് കരിങ്കൊടി കാണിച്ചത്. കണ്ണൂർ വിമാനത്താവളത്തിലെ പരിപാടി കഴിഞ്ഞ് മടങ്ങവെ കണ്ണൂർ നഗരത്തിന് സമീപം താണയിലും മട്ടന്നൂർ എളമ്പാറയിലും വച്ചാണ് പ്രതിഷേധമുണ്ടായത്. പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കഴിഞ്ഞദിവസം കൊല്ലത്ത് എത്തിയ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന മന്ത്രിമാർക്കെതിരെ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തുന്നത്.
തിരുവമ്പാടി തമ്പലമണ്ണക്ക് സമീപത്തുവച്ച് ഇന്നലെ ഉച്ചയോടെ യുവമോർച്ച നേതാക്കളുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവർക്കെതിരെയും യുവമോർച്ച കരിങ്കൊടി കാട്ടിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0