മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവയ്ക്കണം; രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

Sep 24, 2026 - 16:51
Sep 24, 2026 - 16:53
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവയ്ക്കണം; രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാർ സ്ഥാനം ഉടൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രംഗത്ത്. 48 മണിക്കൂറിനുള്ളിൽ രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകി.

വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (SIR) പേരിൽ 13 കോടിയിലധികം വോട്ടുകൾ നിയമവിരുദ്ധമായി നീക്കം ചെയ്തുവെന്നാണ് സിജെപിയുടെ പ്രധാന ആരോപണം. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പാർട്ടി നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തെ കോടിക്കണക്കിന് യഥാർത്ഥ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് പാർട്ടി ആരോപിച്ചു. ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ തെരുവിലിറങ്ങി സമരം നടത്തുമെന്ന് ദിപ്കെ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് വിയോജിപ്പുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സിജെപി ഉൾപ്പെടെയുള്ള കക്ഷികൾ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0