ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

Nov 13, 2026 - 11:14
ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

മുക്കം: മനശ്ശേരി അമ്പലക്കണ്ടി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മനശ്ശേരി അമ്പലക്കണ്ടി റോഡിൽ തൂതുംപുറത്ത് രാത്രി എട്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. എട്ടരയോടെ ഈ ഭാഗത്തുവെച്ച് ബുള്ളറ്റും സ്കൂട്ടറും തമ്മിൽ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്പലക്കണ്ടി പൊയിലിങ്ങൽ പുഞ്ചാറത്ത് നാസറിന്റെ മകൻ മുഹമ്മദ് നിഷാദ് പി. എൻ. (21), ആലിൻതര ഏച്ചിക്കോണ്ട് കൈവേലിമുക്ക് അശ്രഫിന്റെ മകൻ റിഷാദ് (19) എന്നിവരാണ് മരണപ്പെട്ടത്. അപകടസ്ഥലത്ത് വെച്ച് പരിക്കേറ്റവരെ നാട്ടുകാർ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0