നീലേശ്വരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളേജിനു മുൻപിൽ വഴിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് (22), ആനന്ദകൃഷ്ണൻ (24) എന്നിവരാണ് മരണപ്പെട്ടത്. നീലേശ്വരത്തു നിന്നും കാഞ്ഞങ്ങാടിലേക്കുള്ള യാത്രക്കിടെ രാത്രി ഒമ്പത് മണിയോടെ പടന്നക്കാട് വെച്ചാണ് അപകടം നടന്നത്. അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0