ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി - ഉപ്പുതറയ്ക്ക് സമീപം പറപ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ ദാരുണമായി മരിച്ചു. ആലടി സ്വദേശി നോയൽ തോമസ് (18), മേരികുളം സ്വദേശി സാനിഫ് (19) എന്നിവരാണ് മരിച്ചത്. ഇരുവരും കോളേജ് വിദ്യാർത്ഥികളാണ്. ഇന്ന് പുലർച്ചെ ഒന്നരയോടായാണ് സംഭവം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0