മദ്യ ഉപഭോഗത്തിനുള്ള കുറഞ്ഞ പ്രായം 23 വയസ്സ്; കർശനമായി പാലിക്കണമെന്ന് മന്ത്രി എം. ലിജു

Oct 30, 2026 - 14:12
Oct 30, 2026 - 14:16
മദ്യ ഉപഭോഗത്തിനുള്ള കുറഞ്ഞ പ്രായം 23 വയസ്സ്; കർശനമായി പാലിക്കണമെന്ന് മന്ത്രി എം. ലിജു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിന് ആധാർ കാർഡ് ഉൾപ്പെടെയുള്ള വയസ് തെളിയിക്കുന്ന രേഖകൾ പരിശോധിക്കുന്നത് നിർബന്ധമാക്കി. 23 വയസ് തികയാത്തവർക്ക് ബാറുകളിൽ നിന്ന് മദ്യം നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ ബാർ ഉടമകൾക്ക് എക്സൈസ് മന്ത്രി എം. ലിജു കർശന നിർദേശം നൽകി.

നെടുമ്പാശ്ശേരിയിൽ കൗമാരക്കാരൻ ഓടിച്ച മിനികൂപ്പർ കാർ ഇടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. പ്രായപൂർത്തിയാകാത്തവർ ബാറുകളിൽ കയറി മദ്യപിക്കുന്നത് തടയുന്നതിൽ ബാർ ലൈസൻസുകാർക്ക് പൂർണ ഉത്തരവാദിത്തമുണ്ടെന്നും, നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബറിൽ പ്രാബല്യത്തിൽ വരും. ഇക്കാര്യം ഹൈക്കോടതിയെയും സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ മദ്യനയം എൽഡിഎഫിന്റേതിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0