ഉളുവാർ സയ്യിദ് ഇസ്മായീൽ അൽ ബുഖാരി തങ്ങൾ ഉറൂസ്; 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Oct 17, 2026 - 13:00
ഉളുവാർ സയ്യിദ് ഇസ്മായീൽ അൽ ബുഖാരി തങ്ങൾ ഉറൂസ്; 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു

കുമ്പള: ഉളുവാർ സയ്യിദ് ഇസ്മായീൽ അൽ ബുഖാരി (ന.മ) തങ്ങളുടെ ഉറൂസ് മുബാറകിന്റെ വിജയകരമായ നടത്തിപ്പിനായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 2027 ഏപ്രിൽ 7 മുതൽ 17 വരെയാണ് ഉറൂസ് പരിപാടികൾ നടക്കുന്നത്. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ഉറൂസിന്റെ പ്രചാരണാർത്ഥം വിവിധ സബ് കമ്മിറ്റികളെയും ഗ്ലോബൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ സിയാറത്ത്, മതപ്രഭാഷണം, കുടുംബസംഗമം, ഉദ്ഘാടന സമ്മേളനം, സമാപന സംഗമം, മൗലിദ് മജ്‌ലിസ്, അന്നദാനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടക്കും. ഉളുവാർ ഹിദായത്തുൽ ഇസ്‌ലാം മദ്‌റസ ഹാളിൽ നടന്ന രൂപീകരണ യോഗം ജമാഅത്ത് ഖത്വീബ് അബ്ദുൽ റഷീദ് സഖാഫി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് മൻസൂർ ഗുദർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഉറൂസ് കമ്മിറ്റി ഭാരവാഹികളായി കെ.എം. ഇദ്ധീൻ കുഞ്ഞി (ചെയർമാൻ), മുഹമ്മദ് കോരത്തില (ജനറൽ കൺവീനർ), അബ്ദുള്ള ഹാജി തൃക്കണ്ടം (ട്രഷറർ), അബ്ബാസ് മമ്മാലി, ലത്തീഫ് എ.ബി, മുഹമ്മദ് മീത്തൽ പുര, മുസ്തഫ അന്തുഞ്ഞി (വൈസ് ചെയർമാന്മാർ), യൂസഫ് ഉളുവാർ, മുഹമ്മദ് കുഞ്ഞി ഉളുവാർ, മുഹമ്മദ് കുഞ്ഞി യു.എ, ഹസൈനാർ (ജോയിന്റ് കൺവീനർമാർ) എന്നിവരെയും വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളായി കെ.എച്ച്. സിദ്ധീഖ്, ഉസ്മാൻ എം (ഫിനാൻസ്), ഇബ്രാഹിം കടവ്, കാദർ കൊടുവ (പ്രചാരണം), ഷരീഫ് പി.പി, മഹ്മൂദ് തൃക്കണ്ടം (ലൈറ്റ് & സൗണ്ട്), അബ്ദുൽ ഖാദിർ ഹാജി വലിയവളപ്പ്, അഷ്റഫ് സഖാഫി (സ്വീകരണം), സിദ്ധീഖ് ഗുദ്ർ, ഇബ്രാഹിം എൽ.എച്ച് (വളണ്ടിയർ), മുഹമ്മദ് കെ.എം, ഷേക്കാലി ഹാജി (അന്നദാനം) എന്നിവരെയും ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായി അബ്ദുല്ല ഹാജി ഏറോസോഫ്റ്റ്, റഹീം യു.കെ (യു.എ.ഇ), അബ്ദുല്ല എ.ബി, മൊയ്തു എൽ.എച്ച് (ഖത്തർ), ഷേഖാലി വി.വി, അബ്ബാസ് യു.എ (ദമ്മാം), റഈസ് ഷേക്കാലി ഹാജി, ഇർഷാദ് മാമു (ലണ്ടൻ), സമദ് ബായിക്കട്ട, അയ്യൂബ് കളപ്പാറ (മുംബൈ), സിദ്ധീഖ് ഔറാൻ, മുഹമ്മദ് കുഞ്ഞി എം.സി (കുവൈത്ത്), യൂസുഫ് യു.കെ, സ്വാദിഖ് കൊടുവ (ബാംഗ്ലൂർ) എന്നിവരെയും തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0