തുളു ഇനി കര്‍ണാടകയുടെ അധിക ഔദ്യോഗിക ഭാഷ: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നടപ്പിലാക്കാന്‍ മന്ത്രിസഭാ തീരുമാനം

Sep 19, 2026 - 10:31
തുളു ഇനി കര്‍ണാടകയുടെ അധിക ഔദ്യോഗിക ഭാഷ: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നടപ്പിലാക്കാന്‍ മന്ത്രിസഭാ തീരുമാനം

ബെംഗളൂരു: തീരദേശ കര്‍ണാടകയുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമം. തുളു ഭാഷയെ സംസ്ഥാനത്തിന്റെ രണ്ടാമത്തെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. മംഗളൂരുവിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്.   കന്നഡയ്‌ക്കൊപ്പം തുളുവിനും ഭരണഭാഷാ പദവി ലഭിക്കുന്നത് പ്രധാനമായും ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകളിലായിരിക്കും. ഭാഷയുടെ പ്രചാരണത്തിനും തർജ്ജമകൾക്കുമായി പ്രതിവർഷം ₹82 ലക്ഷം അനുവദിക്കുമെന്നും പ്രാദേശിക ഭരണകൂടങ്ങൾ വഴിയായിരിക്കും ഇത് നടപ്പിലാക്കുകയെന്നും സർക്കാർ അറിയിച്ചു.   

ദക്ഷിണ കന്നഡ ജില്ലയെ 'മംഗളൂരു' എന്ന് പുനർനാമകരണം ചെയ്യാനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടു. ഇതിനായി ഒരു മാസത്തെ സമയപരിധി നൽകി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങളും എതിർപ്പുകളും ക്ഷണിച്ചുകൊണ്ട് കരട് വിജ്ഞാപനം പുറപ്പെടുവിക്കും. തീരദേശ മേഖലയുടെ വളർച്ചയ്ക്കായി ₹32,611 കോടി രൂപയുടെ വികസന പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. മംഗളൂരു ഫിഷറീസ് കോളേജിനെ അപ്‌ഗ്രേഡ് ചെയ്ത് രാജ്യത്തെ മുൻനിര 'ഫിഷറീസ് ആൻഡ് ബ്ലൂ ഇക്കോണമി യൂണിവേഴ്‌സിറ്റി'യാക്കി മാറ്റാനും തീരുമാനമായി.

തുളൂനാടിന്റെ സാംസ്കാരിക പൈതൃകവും ഭാഷാപരമായ ഐഡന്റിറ്റിയും ഉയർത്തിപ്പിടിക്കുന്നതിനായുള്ള ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്. ഭാഷാ സ്‌നേഹികളും സാംസ്‌കാരിക സംഘടനകളും സർക്കാരിന്റെ ഈ തീരുമാനത്തെ വലിയ ആഘോഷങ്ങളോടെയാണ് വരവേറ്റത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0