ജാമിഅ ഹികമിയ്യ മുംബൈ കമ്മിറ്റി സ്നേഹ സംഗമവും പ്രാർത്ഥന സദസ്സും നാളെ

Sep 19, 2026 - 10:20
ജാമിഅ ഹികമിയ്യ മുംബൈ കമ്മിറ്റി സ്നേഹ സംഗമവും പ്രാർത്ഥന സദസ്സും നാളെ

മുംബൈ: ജാമിഅ ഹികമിയ്യ മുംബൈ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സംഗമവും പ്രാർത്ഥന സദസ്സും നാളെ രാത്രി 8 മണിക്ക് മുംബൈ കേരള മുസ്‌ലിം ജമാഅത്ത് ഹാളിൽ വെച്ച് നടക്കും. ചടങ്ങ് പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ പല്ലാർ ഹസൻ ബാഖവി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ ഡോ: അബ്ദുസലാം മുസ്‌ലിയാർ ദേവർഷോല  മുഖ്യപ്രഭാഷണം നടത്തും. ഉസ്താദ് ഇസ്മായിൽ അംജദി വളാഞ്ചേരി, മുഫ്തി റഫീഖ് സഅദി, മുഫ്തി മുഹമ്മദ്‌ ശരീഫ് നിസാമി രാജാപ്പൂർ, മുംബൈ സ്റ്റേറ്റ് കമ്മിറ്റി നേതാക്കൾ, ഡോൻഗ്രീ മുംബൈ ജമാഅത്ത് പ്രതിനിധികൾ സംസാരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0