യേനപ്പോയ സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക്

Oct 14, 2026 - 10:51
യേനപ്പോയ സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക്

മംഗലാപുരം: രാജ്യത്തെ പ്രശസ്തമായ യേനപ്പോയ സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്ക്. ഈ മാസം 24 ന് മംഗലാപുരം ദേരളക്കട്ടയിലുള്ള 'യെൻഡ്യൂറൻസ് സോണിൽ' വെച്ച് നടക്കുന്ന യേനപ്പോയ 16-ാമത് ബിരുദദാന ചടങ്ങിൽ ഡോക്ടറേറ്റ് സമർപ്പിക്കും. വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിൽ തുല്യതയില്ലാത്ത സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് ഈ ആദരം. യേനപ്പോയ ചാൻസലർ ഡോ. യേനപ്പോയ അബ്ദുള്ള കുഞ്ഞിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0