സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു; പവന് 1,160 രൂപ വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 145 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയായി. പവന്റെ വിലയില്‍ 1,160 രൂപയുടെ വര്‍ധനയുണ്ടായി. പവന്‍ വില 1,13,240 രൂപയായാണ് വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,630 രൂപയായും പവന് 93,040 രൂപയായും ഉയര്‍ന്നു. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ ഇടിവുണ്ടായി. നിലവില്‍, ഒരു ഗ്രാം വെള്ളി 250 രൂപയിലും 10 ഗ്രാം വെള്ളി 2,500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നാണ് വിപണി സൂചനകൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0