കാസറഗോഡ് എം.ജി റോഡിന്റെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം; നടപടികൾ ഊർജ്ജിതമാക്കിയതായി കല്ലട്ര മാഹിൻ എംഎൽഎ
കാസർകോട്: നഗരത്തിന്റെ ഹൃദയഭാഗമായ എം.ജി റോഡിന്റെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ ഊർജ്ജിതമാക്കിയതായി കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ അറിയിച്ചു. ദിവസേന ആയിരക്കണക്കിന് യാത്രക്കാരും വ്യാപാരികളും നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും റോഡിന്റെ തകർച്ചയ്ക്കും പരിഹാരം കാണേണ്ടത് ജനപ്രതിനിധി എന്ന നിലയിൽ തന്റെ വലിയ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എം.ജി റോഡിനെ കാസർകോടിന് അഭിമാനിക്കാവുന്ന മികച്ച നഗരപാതയായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി നിരന്തരം ചർച്ചകൾ നടത്തിവരികയാണെന്നും ആവശ്യമായ സാങ്കേതിക പരിശോധനകളും നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.
പദ്ധതിയുടെ വികസനത്തിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പ്രത്യേക പരിഗണനയും ആത്മാർത്ഥമായ പിന്തുണയുമാണ് നൽകുന്നത്. ആലോചനയിലുള്ള പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ പൂർണ്ണമാകാൻ ഘട്ടമായിട്ടില്ലെങ്കിലും, ഭാവിയിൽ കാസർകോട് നഗരത്തിന് പുതിയൊരു യാത്രാനുഭവം സമ്മാനിക്കുന്ന രീതിയിൽ റോഡ് നവീകരിക്കപ്പെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0