സമസ്‌ത ജില്ലാ മുൻതദൽ ഉലമ നാളെ സഅദിയ്യയിൽ; കുമ്പോൽ തങ്ങൾ ഉദ്ഘാടനം ചെയ്യും

Nov 9, 2026 - 12:30
Nov 9, 2026 - 13:23
സമസ്‌ത ജില്ലാ മുൻതദൽ ഉലമ നാളെ സഅദിയ്യയിൽ; കുമ്പോൽ തങ്ങൾ ഉദ്ഘാടനം ചെയ്യും

കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന ജില്ല ജനറൽബോഡി മുൻതദൽ ഉലമ നാളെ ദേളി സഅദിയ്യയിൽ രാവിലെ 10 മണി മുതൽ നടക്കും. ജില്ലയിലെ 8 മേഖലകളിലും ജനറൽബോഡിയും പുന:സംഘടനയും പൂർത്തിയാക്കിയാണ് ജില്ലാ ജനറൽബോഡി നടക്കുന്നത്. മുഴുവൻ മേഖലകളുടെയും മുശാവറ അംഗങ്ങളാണ് മുൻതദൽ ഉലമ പ്രതിനിധികൾ. അടുത്ത മൂന്നുവർഷത്തേക്കുള്ള ജില്ലാ നേതൃത്വത്തെ തെരഞ്ഞെടുക്കും. സെന്റിനറി സമാപന സമ്മേളന പ്രചരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. കഴിഞ്ഞദിവസം വിട പറഞ്ഞ സമസ്ത ഉപാധ്യക്ഷനും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനയും ക്യാമ്പിന്റെ ഭാഗമായി നടക്കും. 

ക്യാമ്പിനു മുന്നോടിയായി രാവിലെ 9 മണിക്ക് ജില്ലാ മുഷാവറ നടക്കും. 10 മണിക്ക് റിപ്പോർട്ടിങ്ങും10.15 ന് നൂറുൽ ഉലമ സിയാറത്തും നടക്കും. 10.30 ന് ആരംഭിക്കുന്ന ക്യാമ്പ് സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സഅദുൽ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. പുനസംഘടനക്ക് കേന്ദ്ര മുശാവറ പ്രതിനിധി ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നേതൃത്വം നൽകും. അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ എന്നിവർ വിഷയാവതരണം നടത്തും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ സിയാറത്തിന് നേതൃത്വം നൽകും. സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ പ്രാരംഭ പ്രാർത്ഥനയും സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട സമാപന പ്രാർത്ഥനയും നടത്തും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അമീനു ശ്ശരീഅ അനുസ്മരണ പ്രഭാഷണം നടത്തും. വൈ എം അബ്ദുറഹ്മാൻ അഹ്സനി സമ്മേളന പദ്ധതിയും കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. സമസ്ത വയനാട് ജില്ല സെക്രട്ടറി കെ കെ ഹുസൈൻ ബാഖവി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് പള്ളംകോട് അബ്ദുൽ ഖാദർ മദനി, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ കണ്ണവം തങ്ങൾ എന്നിവർ ആശംസിക്കും. കെ പി ഹുസൈൻ സഅദി കെ സി റോഡ് സ്വാഗതവും എ ബി മൊയ്തു സഅദി ചേരൂർ നന്ദിയും പറയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0