സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; പവന് ഒറ്റയടിക്ക് 2,360 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിച്ചുചാട്ടം. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയിലും, പവന് 2,360 രൂപ കൂടി 1,07,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0