മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ 'ഹാൻഡ്സ് ഓഫ് ഹോപ്പ്' കാരുണ്യ പദ്ധതിക്ക് തുടക്കമായി
പുത്തിഗെ: മുഹിമ്മാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സമൂഹത്തിലെ അശരണർക്കും നിരാലംബർക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ പുതിയ കാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ സേവനമനോഭാവവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനൊപ്പം സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതിയിലൂടെ അർഹരായ കുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും. ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങിയ ആവശ്യാനുസൃത സഹായങ്ങൾ പദ്ധതിയുടെ ഭാഗമായി നൽകുന്നതിനൊപ്പം സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സഹകരണവും പദ്ധതിയിലേക്ക് ഉറപ്പാക്കും.
'അശരണർക്ക് അത്താണിയാവുക, കരുതലിന്റെ കൈത്താങ്ങാവുക' എന്ന സന്ദേശം ഉണർത്തുന്ന പദ്ധതിയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കാളികളാകും. പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എഡ്യുക്കേഷന്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. ഉമർ സഖാഫി കര്‍ന്നൂര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഉമറുല്‍ ഫാറൂഖ് എ.എസ്, ഹെഡ്മാസ്‌റ്റര്‍ അഹമ്മദ് സാദിഖ്. പി, പ്രിന്‍സിപ്പാള്‍ രൂപേഷ് എം.ടി, അഷ്റഫ് ഹിമമി സഖാഫി ഉളുവാര്‍, സ്കൂള്‍ ലീഡര്‍ മുഹമ്മദ് മിന്‍ഹാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0