മുഹിമ്മാത്ത് ഹയർ സെക്കൻഡറി സ്കൂളിന് ഹ്യൂമാനിറ്റീസ് അധിക ബാച്ച് അനുവദിച്ചു; ഫലം കണ്ടത് എ.കെ.എം അഷ്റഫിന്റെ ഇടപെടൽ

Sep 19, 2026 - 14:18
മുഹിമ്മാത്ത് ഹയർ സെക്കൻഡറി സ്കൂളിന് ഹ്യൂമാനിറ്റീസ് അധിക ബാച്ച് അനുവദിച്ചു; ഫലം കണ്ടത് എ.കെ.എം അഷ്റഫിന്റെ ഇടപെടൽ

മഞ്ചേശ്വരം: മുഹിമ്മാത്ത് ഓർഫനേജിലെ വിദ്യാർത്ഥികൾ നേരിട്ടിരുന്ന ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി മുഹിമ്മാത്ത് ഹയർ സെക്കൻഡറി സ്കൂളിന് പ്ലസ് ടു ഹ്യൂമാനിറ്റീസ് അധിക ബാച്ച് അനുവദിച്ചു. നിർണായകമായ ഈ തീരുമാനത്തിൽ കേരള സർക്കാറിനും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫിനും പ്രാദേശിക തലത്തിലും മാനേജ്‌മെന്റ് തലത്തിലും അഭിനന്ദനങ്ങൾ ഉയരുകയാണ്.

തുടർപഠനത്തിന് അവസരം ലഭിക്കാതെ പ്രതിസന്ധിയിലായ ഓർഫനേജിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളുടെ അവസ്ഥ കണക്കിലെടുത്ത് എം.എൽ.എ നടത്തിയ നിരന്തര ഇടപെടലുകളാണ് പുതിയ ബാച്ച് അനുവദിക്കുന്നതിലേക്ക് നയിച്ചത്. സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ച സംസ്ഥാന സർക്കാറിന്റെ തീരുമാനം പ്രദേശത്തെ ഉപരിപഠന മേഖലയ്ക്ക് വലിയ ആശ്വാസമായി മാറി.

വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിൽക്കുന്ന കാസർഗോഡ് ജില്ലയിലെ മലയോര-തീരദേശ മേഖലകളിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികൾക്ക് ഇനി തുടർപഠനം സാധ്യമാകും. അർഹരായ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് പഠനസൗകര്യം ഉറപ്പാക്കാൻ മുന്നിട്ടിറങ്ങിയ സർക്കാറിനും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിനും പ്രൈവറ്റ് സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, അഡീഷണൽ സെക്രട്ടറി സഹദ് അംഗഡിമൊഗർ, ഓഫീസ് സെക്രട്ടറി അഹ്മദ് റിയാസ്, ഓഫീസ് സ്റ്റാഫ് ബി എം മുസ്‌തഫ ഉപ്പള എന്നിവരെ മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹബീബ് അഹ്ദൽ തങ്ങൾ, ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ട്രഷറർ ഹാജി അമീറലി ചൂരി, ജനറൽ മാനേജർ ഉമർ സഖാഫി കർന്നൂർ, മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ഉമറുൽ ഫാറൂഖ് മഞ്ചേശ്വരം, പ്രിൻസിപ്പൽ എം ടി രൂപേഷ് നമ്പ്യാർ, ഹെഡ്മാസ്റ്റർ സ്വാദിഖ് തുടങ്ങി സ്ഥാപന ഭാരവാഹികളും രക്ഷിതാക്കളും നാട്ടുകാരും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0