അൽ-ഖലം മുഹിമ്മാത്ത് ഇന്റർ മദ്രസാ ഫെസ്റ്റ് നവംബർ എട്ടിന് നെല്ലിക്കട്ടയിൽ; സ്വാഗതസംഘം നിലവിൽ വന്നു

Oct 30, 2026 - 09:23
അൽ-ഖലം മുഹിമ്മാത്ത് ഇന്റർ മദ്രസാ ഫെസ്റ്റ് നവംബർ എട്ടിന് നെല്ലിക്കട്ടയിൽ; സ്വാഗതസംഘം നിലവിൽ വന്നു

നെല്ലിക്കട്ട: മുഹിമ്മാത്തിന് കീഴിൽ പ്രവർത്തിക്കുന്ന 16-ഓളം മദ്രസകൾ പങ്കെടുക്കുന്ന 'അൽ-ഖലം' ഇന്റർ മദ്രസാ ഫെസ്റ്റ് നവംബർ എട്ടിന് നെല്ലിക്കട്ട മുഹിമ്മാത്ത് റാഷിദിയ മദ്രസയിൽ വെച്ച് നടക്കും. നൂറുകണക്കിന് വിദ്യാർത്ഥി പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സയ്യിദ് യു.പി.എസ് തങ്ങൾ അർളടുക്ക, സയ്യിദ് മുനീറുൽ അഹ്ദൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായും, റസാഖ് മുസ്ലിയാർ നെക്രാജെ ചെയർമാനായും, റിഷാദ് സഖാഫി കൺവീനറായും, ഫൈസൽ നെല്ലിക്കട്ട ട്രഷററായും തെരെഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി അബ്ദുറഹ്മാൻ സഅദി ചെടേക്കാൽ, അസ്ലം തെക്കിൽ, അബ്ദുറഹ്മാൻ മുക്കൂർ എന്നിവരെയും ജോയിന്റ് കൺവീനർമാരായി ഹാഫിള് സഹദ് ഹിമമി സഖാഫി, ഷഫീക്ക് സുഹ്‌രി, ഷംസാദ് ഹിമമി സഖാഫി എന്നിവരെയും തെരഞ്ഞെടുത്തു. ജാഫർ ഹിമമി സഖാഫി, സക്കരിയ പൈക്ക (സ്റ്റേജ് & സൗണ്ട്), കാദർ ആലംപാടി, ലത്തീഫ് കണ്ണാടിപാറ (ഫുഡ്), ഇബ്രാഹിം കാർവാർ, മുജീബ് മടിക്കേരി, സക്കരിയ നെല്ലിക്കട്ട (സ്വീകരണം), ബദറു കണ്ണാടിപാറ, ഹാരിസ് കണ്ണാടിപാറ, ഹമീദ് എരിയപാടി (ഡെക്കറേഷൻ), മജീദ് ഫാളിലി, റഹീം ഹിമമി സഖാഫി, മുസമ്മിൽ (സമ്മാനം), മജീദ് എൽ.കെ, അൽത്താഫ് ഏണിയാടി (പ്രോഗ്രാം), അബ്ദുള്ള ആമൂസ് നഗർ (വളണ്ടിയർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഉപസമിതികളും പ്രവർത്തനം ആരംഭിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0