മുഹിമ്മാത്ത് സേഫ് ഹോമിലേക്ക് സ്നേഹവിരുന്നുമായി മദ്‌റസ വിദ്യാർത്ഥികൾ
പുത്തിഗെ: പള്ളപ്പാടി സിറാജുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്‌റസയിലെ വിദ്യാർത്ഥികൾ മീലാദ് ക്യാമ്പയിൻ്റെ ഭാഗമായി മുഹിമ്മാത്ത് സേഫ് ഹോമിലെ അന്തേവാസികൾക്കായി സ്നേഹവിരുന്ന് സംഘടിപ്പിച്ചു. സ്നേഹവും കരുതലും പങ്കുവെക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ജമാഅത്ത് പ്രസിഡന്റ് ഉമര്‍ പി എം, മുൻ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മദക്കം, ഉമർ സഖാഫി മയ്യളം, അബ്ദുൽ ഹമീദ് അൽഫാളിലി മയ്യളം, മുഹമ്മദ് അർഷിദ് ഹിമമി സഖാഫി ഏണിയാടി, റഷീദ് സഅദി ഊജംപാടി, അബൂബക്കർ, ജി സി സി ഭാരവാഹികളായ സൈഫുദ്ദീൻ, മുനീർ, ഹമീദ് തുടങ്ങിവരും മദ്‌റസ വിദ്യാര്‍ഥികളും സംബന്ധിച്ചു. സേഫ് ഹോമിലെ അന്തേവാസികളോടൊപ്പം സമയം ചെലവഴിച്ച വിദ്യാർഥികൾ ഭക്ഷണവും സ്നേഹസമ്മാനങ്ങളും വിതരണം ചെയ്തു. സമൂഹത്തിലെ അവശത അനുഭവിക്കുന്നവരോട് കരുതലും സഹാനുഭൂതിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മദ്‌റസ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് സ്നേഹവിരുന്ന് ഒരുക്കിയത്. പരിപാടി അന്തേവാസികൾക്ക് സന്തോഷവും വിദ്യാർഥികൾക്ക് വേറിട്ട അനുഭവവുമായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0