സുന്നത്ത് ജമാഅത്തിനെതിരായ വിശ്വാസധാരകൾ അടിസ്ഥാനരഹിതം: സി കെ റാഷിദ് ബുഖാരി
പുത്തിഗെ: വിശ്വാസിയുടെ യഥാർത്ഥ മാർഗരേഖ അഹ്ലുസ്സുന്നയാണെന്നും അവാന്തര വിഭാഗങ്ങളുടെ ആശയങ്ങൾ അടിസ്ഥാനമില്ലാത്തതും പിന്നീട് ഇസ്ലാമിൽ കൂട്ടിച്ചേർത്തതാണെന്നും സി കെ റാഷിദ് ബുഖാരി പറഞ്ഞു. സമസ്ത സെൻ്റിനറിയുടെ ഭാഗമായി എ കെ ജി നഗറിൽ എസ് വൈ എസ് പുത്തിഗെ സർക്കിൾ തസ്കിയ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസിയുടെ ഇബാദത്തുകളും ആരാധന കർമ്മങ്ങളും സുന്നത്ത് ജമാഅത്തിൻറെ അടിസ്ഥാന പ്രമാണങ്ങളാൽ സംഘടിപ്പിക്കപ്പെട്ടതാണെന്നും കഴിഞ്ഞകാല ഉലമാക്കൾ അതിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സയ്യിദ് ത്വാഹിറുൽ അഹ്ദൽ അനുസ്മരണവും പരിപാടിയുടെ ഭാഗമായി നടന്നു.
സയ്യിദ് അബ്ദുൽ കരീം ഹാദി തങ്ങളുടെ അധ്യക്ഷതയിൽ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ ഉദ്ഘാടനം ചെയ്‌തു. മൂസ സഖാഫി കളത്തൂർ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹൈദർ തങ്ങൾ ആദൂർ, കന്തൽ സൂപ്പി മദനി, മുഹമ്മദ് സഖാഫി കുട്ടിയാളം, ഫാറൂഖ് സഖാഫി കര, സുബൈർ ബാഡൂർ, നസീർ ബാഖവി,അഷ്റഫ് സഖാഫി ഉളുവാർ, ഫൈസൽ സഖാഫി കര, അലിക്കുഞ്ഞി മദനി, ഉമർ സഖാഫി കുമ്പോട്, ലത്തീഫ് സഅദി കട്ടത്തടുക്ക, ബഷീർ സഅദി ഉപ്പിന, ഹംസ സഖാഫി ഉപ്പിന, ഉമർ മദനി കനിയാല, അബ്ദുൽ റഹ്മാൻ മുസ്ലിയാർ ചെന്നാർ,അഷ്റഫ് സഖാഫി എ കെ ജി നഗർ,ഹകീം മുസ്ലിയാർ, മുമീത്ത് അഹ്സനി, റസാഖ് മാസ്റ്റർ കട്ടത്തടുക്ക, മഹ്മൂദ് തൈര, ഇബ്രാഹിം കട്ടത്തടുക്ക, മൂസ മുസ്ലിയാർ കളത്തൂർ, ഉമൈർ സഖാഫി കളത്തൂർ, മിഖ്ദാദ് ഹിമമി എ.കെ.ജി നഗർ, ഷരീഫ് ഹിഷാമി രിഫായി നഗർ, ഉമർ ഹിമമി മൊഗറടുക്ക , അജ്മൽ മൊഗർ തുടങ്ങിയവർ സംബന്ധിച്ചു. അഷ്റഫ് സഖാഫി ഷേണി സ്വാഗതവും ഹനീഫ് ജൗഹരി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0