എസ് വൈ എസ് ബദിയടുക്ക സോൺ സ്നേഹ ലോകം 14 ന്; സ്വാഗത സംഘം നിലവിൽ വന്നു

Sep 3, 2026 - 15:29
എസ് വൈ എസ് ബദിയടുക്ക സോൺ സ്നേഹ ലോകം 14 ന്; സ്വാഗത സംഘം നിലവിൽ വന്നു

ബദിയടുക്ക: 'ഖൽബിലുണ്ട് എൻ്റെ നബി' എന്ന ശീർഷകത്തിൽ എസ് വൈ എസ് ബദിയടുക്ക സോൺ സംഘടിപ്പിക്കുന്ന സ്നേഹ ലോകം സെപ്തംബർ 14 ന് തിങ്കളാഴ്ച ബാറടുക്ക ദാറുൽ ഇഹ്സാനിൽ നടക്കും. പരിപാടിയുടെ വിജയത്തിനായ് വിപുലമായ സ്വാഗത സംഘ സമിതി നിലവിൽ വന്നു.

ഭാരവാഹികളായി സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇബ്റാഹിം ദാരിമി ഗുണാജെ, അബൂബക്കർ സഅദി നെക്രാജെ, എ കെ സഖാഫി കന്യാന, ബഷീർ സഖാഫി കൊല്യം (രക്ഷാധികാരികൾ), അബ്ദുൽ ഖാദർ ഹാജി കൊല്യം (ചെയർമാൻ), കെ എച്ച് അബ്ദുല്ല മാസ്റ്റർ, അബൂബക്കർ മുസ്ലിയാർ (വൈ.ചെയർമാൻ), ഫൈസൽ നെല്ലിക്കട്ട (ജന. കൺവീനർ), ഷഫീഖ് സുഹ്‌രി എർമാളം, ശംഷാദ് ഹിമമി (ജോ. കൺവീനർ), അബ്ദുൽ അസീസ് ഹിമമി ഗോസാഡ (ഫി.സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

യോഗത്തിൽ അബൂബക്കർ സഅദി നെക്രാജെ അധ്യക്ഷത വഹിച്ചു. ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച ഉദ്ഘാടനം ചെയ്തു. ഇബ്റാഹിം ദാരിമി ഗുണാജെ, എച്ച് അബ്ദുല്ല മാസ്റ്റർ, എ കെ സഖാഫി കന്യാന, അബ്ദുൽ ഖാദർ അമാനി പൈക്ക, ഇഖ്ബാൽ ആലങ്കോൾ, അബ്ദുൽ ഖാദർ ഹാജി കൊല്യം, വടകര മുഹമ്മദ് ഹാജി സംസാരിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0