എസ് വൈ എസ് ഉപ്പള സോൺ 'സ്നേഹ ലോകം'; പന്തലിന് കാൽ നാട്ടി
ബന്തിയോട്: എസ് വൈ എസ് ഉപ്പള സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് അട്ക്കയിൽ വെച്ച് നടത്തുന്ന 'സ്നേഹ ലോകം' പരിപാടിയുടെ പന്തലിന് കാൽ നാട്ടി. കാൽ നാട്ടൽ കർമം സയ്യിദ് നുഅ്മാൻ തങ്ങൾ പൈവളികെ നിർവഹിച്ചു. ചടങ്ങിൽ സയ്യിദ് യാസീൻ തങ്ങൾ, ഹനീഫ് ഹാജി, സാദിഖ് ആവള, മുഹമ്മദ് സഖാഫി, കാദർ മുസ്ലിയാർ, നസീർ ഷിറിയ കുന്നിൽ, ഇബ്രാഹിം അട്ക്ക, ശംസീർ അട്ക്ക തുടങ്ങിയ പ്രമുഖ നേതാക്കളും സംഘാടകരും സംബന്ധിച്ചു. പരിപാടി വൻ വിജയമാക്കാനുള്ള തയാറെടുപ്പിലാണ് സ്വാഗതസംഘവും പ്രവർത്തകരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0