ആവേശം വാനോളം; ബദ്‌രിയ്യ നഗറിലെ മൗലിദ് സദസ്സ് ശ്രദ്ധേയമാകുന്നു

Aug 19, 2026 - 15:43
ആവേശം വാനോളം; ബദ്‌രിയ്യ നഗറിലെ മൗലിദ് സദസ്സ് ശ്രദ്ധേയമാകുന്നു

കുമ്പള: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കുമ്പള ബദ്‌രിയ നഗർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൗലിദ് സദസ്സ് മജ്ലിസ് പ്രവർത്തകർ ഏറ്റെടുത്തു.റബീഉൽ അവ്വൽ ഒന്നു മുതൽ 12 വരെ പ്രവർത്തകരുടെയും സഹകാരികളുടെയും വീടുകളിൽ വെച്ച് നടത്തപ്പെടുന്ന മൗലിദ് സദസ്സ് 10 വർഷത്തിലേറെയായി തുടരുകയാണ്. സദസ്സിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകളും ഒരേ സ്വരത്തിൽ പ്രകീർത്തനങ്ങൾ ഉരുവിടുന്നത് വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുന്നത്. യൂസുഫ് അഷ്റഫി,സിദ്ദീഖ് ഹിമമി സഖാഫി, അയ്യൂബ് സഖാഫി, ഉമർ സഅദി, മുഷ്താഖ് സഅദി, അജ്മൽ സഅദി, ഷക്കൂർ അസ്ഹരി ഹിഷാമി, അബ്ദുസ്സലാം സഅദി എന്നിവരുടെ നേതൃത്വത്തിലാണ് മൗലിദ് സദസ്സ് സംഘടിപ്പിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0