എസ് വൈ എസ് മുള്ളേരിയ സോൺ 'സ്നേഹലോകം' പ്രൗഢമായി സമാപിച്ചു

Sep 21, 2026 - 12:13
Sep 21, 2026 - 12:14
എസ് വൈ എസ് മുള്ളേരിയ സോൺ 'സ്നേഹലോകം' പ്രൗഢമായി സമാപിച്ചു

മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ എസ് വൈ എസ് മുള്ളേരിയ സോൺ സംഘടിപ്പിച്ച 'സ്നേഹലോകം' പൊവ്വലിൽ സമാപിച്ചു. ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ നടന്ന പരിപാടിയിൽ മതം, ആത്മീയം, സമൂഹം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് പഠനങ്ങളും ചർച്ചകളും നടന്നു.

സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ പ്രാരംഭ പ്രാർത്ഥന നടത്തി. എസ് വൈ എസ് മുള്ളേരിയ സോൺ പ്രസിഡന്റ് സുലൈമാൻ സഅദി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡൻ്റ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മള്ഹർ, ശാഫി സഖാഫി മുണ്ടമ്പ്ര, സി.കെ. റാഷിദ് ബുഖാരി, കെ അബ്ദുറഷീദ് നരിക്കോട്, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, സി.എൻ. ജാഫർ സാദിഖ്, ഡോ. സലാഹുദ്ദീൻ അയ്യൂബി വിവിധ സെഷനുകൾ നിയന്ത്രിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം സമാപന സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ, സയ്യിദ് ജലാലുദ്ദീൻ അൽഹാദി തങ്ങൾ, എം എൽ എ കെ.നീലകണ്ഡൻ, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ്‌ കുഞ്ഞി, സിദ്ദീഖ് സഖാഫി ബായാർ, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട്, ഹാഫിള് സജ്ജാദ് സഖാഫി ആദൂർ, ജമാലുദ്ദീൻ സഖാഫി ആദൂർ, മുഹമ്മദലി പി എ സംബന്ധിച്ചു. സവാദ് ആലൂർ സ്വാഗതവും ആഷിഫ് ബെള്ളിപ്പാടി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0