എസ് വൈ എസ് മുള്ളേരിയ സോൺ സ്നേഹലോകം സെപ്റ്റംബർ 19ന് പൊവ്വലിൽ
മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ എസ് വൈ എസ് മുള്ളേരിയ സോൺ സംഘടിപ്പിക്കുന്ന സ്നേഹലോകം സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പൊവ്വലിൽ നടക്കും. മേഖലയിലെ മുന്നൂറോളം പേർ സ്ഥിരാംഗങ്ങളായി പങ്കെടുക്കും. മതം, ആത്മീയം, സമൂഹം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് പഠനങ്ങളും ചർച്ചകളും നടക്കും.
സ്നേഹ ലോക നഗരിയിൽ ഉയർത്താനുള്ള പതാക സെപ്തംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ബാവിക്കരയിൽ നിന്ന് പതാകജാഥയായി പ്രവർത്തകർ എത്തിക്കും. സംഘാടക സമിതി ചെയർമാൻ അബ്ദുറഹ്മാൻ കാവുപ്പടി പതാക ഉയർത്തും. ബാവിക്കര മഖാം സിയാറത്തിന് സയ്യിദ് ജലാലുദ്ദീൻ അൽഹാദി തങ്ങൾ നേതൃത്വം നൽകും.
ശനിയാഴ്ച രാവിലെ 10 മണിക്ക് സ്നേഹ ലോകം ആരംഭിക്കും. സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ പ്രാരംഭ പ്രാർത്ഥന നടത്തും. എസ് വൈ എസ് മുള്ളേരിയ സോൺ പ്രസിഡന്റ് സുലൈമാൻ സഅദി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡൻ്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ആമുഖ ഭാഷണം നടത്തും. വിവിധ സെഷനുകൾക്ക് സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മള്ഹർ, ശാഫി സഖാഫി മുണ്ടമ്പ്ര, സി.കെ റാഷിദ് ബുഖാരി, കെ അബ്ദുറഷീദ് നരിക്കോട്, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, സി.എൻ. ജാഫർ സാദിഖ്, ഡോ. സലാഹുദ്ദീൻ അയ്യൂബി നേതൃത്വം നൽകും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം സമാപന സംഗമം ഉദ്ഘാടനം ചെയ്യും. എം എൽ എ മാരായ കല്ലട്ര മാഹിൻ ഹാജി, കെ.നീലകണ്ഡൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലൻ, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് സഖാഫി ബായാർ, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട്, ഹാഫിള് സജ്ജാദ് സഖാഫി ആദൂർ, ജമാലുദ്ദീൻ സഖാഫി ആദൂർ, മുഹമ്മദലി പി എ, ജാഫർ സഅദി പള്ളത്തൂർസംബന്ധിക്കും. സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ സമാപന കൂട്ടു പ്രാർത്ഥന നടത്തും.
ഇത് സംബന്ധമായി ചേർന്ന വാർത്താ സമ്മേളനത്തിൽ സോൺ ജനറൽ സെക്രട്ടറി സവാദ് ആലൂർ, സെക്രട്ടറി അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, സംഘാടക സമിതി ഭാരവാഹികളായ ആസിഫ് ബെള്ളിപ്പാടി, ഇസ്മാഈൽ ആലൂർ, നിസാർ ബെള്ളിപ്പാടി സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0