സമസ്ത സെന്റിനറി: ചെങ്കള സർക്കിൾ തസ്കിയ സമ്മേളനം സമാപിച്ചു

Oct 20, 2026 - 08:58
സമസ്ത സെന്റിനറി: ചെങ്കള സർക്കിൾ തസ്കിയ സമ്മേളനം സമാപിച്ചു

ചെർക്കള: 'നൂറ് പ്രകാശ വർഷങ്ങൾ' എന്ന പ്രമേയത്തിൽ നടക്കുന്ന സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ്.വൈ.എസ് ചെങ്കള സർക്കിളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'തസ്കിയ സമ്മേളനം' സമാപിച്ചു. ചെർക്കള സദ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ സുന്നി അബ്ദുല്ല പതാക ഉയർത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.എ. അബ്ദുൽ ഹമീദ് മൗലവി ആലംപാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ചെങ്കള സർക്കിൾ പ്രസിഡണ്ട് അബ്ബാസ് നായന്മാർമൂല അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി.  മഹ്‌ളറത്തുൽ ബദ്‌രിയ്യ മജ്‌ലിസിന് അബ്ദുന്നാസർ സഖാഫി തുരുത്തി നേതൃത്വം നൽകി. സയ്യിദ് യു.പി.എസ് നിസാമുദ്ദീൻ തങ്ങൾ ജൗഹരി പ്രാർത്ഥന നടത്തി. ഷാഫി സഖാഫി എണിയാടി, അബ്ദുൽ മജീദ് അമാനി, അബ്ദുൽ ഖാദർ മദനി, സി.എം.എ ചേരൂർ, ജലീൽ എളിഞ്ചിക, ഷാഫി ഹാജി ബേവിഞ്ച, മുനീർ എർമാളം, ആസിഫ് ആലംപാടി, ഉമർ എർമാളം, ശാഫി തൈവളപ്പ് തുടങ്ങിയവർ സംബന്ധിച്ചു. സർക്കിൾ സെക്രട്ടറി സഫ്‌വാൻ ആലംപാടി സ്വാഗതവും സ്വാഗതസംഘം കൺവീനർ റഈസ് ചേരൂർ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0