എസ് വൈ എസ് കുമ്പള സോൺ സ്നേഹലോകം പ്രൗഢമായി

Sep 27, 2026 - 17:04
എസ് വൈ എസ് കുമ്പള സോൺ സ്നേഹലോകം പ്രൗഢമായി

കുമ്പള: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ എസ് വൈ എസ് കുമ്പള സോൺ കമ്മിറ്റി ഉളുവാർ യൂണിറ്റിൽ സംഘടിപ്പിച്ച 'സ്നേഹലോകം' പ്രതിനിധി സംഗമം പ്രൗഢമായി സമാപിച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാൽ തങ്ങൾ മള്ഹർ, ഡോ:അബ്ദുൽ ഹക്കീം അസ്ഹരി, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, റഷീദ് മാസ്റ്റർ നരിക്കോട്, അഹ്മദ് ഷെറിൻ, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, അബ്ദുറഹീം സഖാഫി ചിപ്പാർ എന്നിവർ വിവിധ വിഷയങ്ങളിൽ സെഷനുകൾ അവതരിപ്പിച്ചു.

എസ് വൈ എസ് സോൺ ഭാരവാഹികളായ മുഹമ്മദ് സഖാഫി കുട്ടിയാളം, സയീദ് പർളാടം, ഫാറൂഖ് സഖാഫി കര, സുബൈർ ബാടുർ, ഫൈസൽ സഖാഫി കര, നസീർ ബാഖവി, ഷംസുദ്ദീൻ മദനി, അഷ്റഫ് സഖാഫി ഉളുവാർ,മൊയ്തീൻ പേരാൽ നേതൃത്വം നൽകി. കുമ്പള സോണിന് കീഴിലെ വിവിധ യൂണിറ്റുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത നിരവധി പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0