പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫിയും ഡോ: അബ്ദുൽ ഹകീം അസ്ഹരിയും നാളെ ജില്ലയിൽ 

Sep 26, 2026 - 16:31
Sep 26, 2026 - 16:32
പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫിയും ഡോ: അബ്ദുൽ ഹകീം അസ്ഹരിയും നാളെ ജില്ലയിൽ 

കാസറഗോഡ്: സമസ്ത സെക്രട്ടറി പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫിയും എസ് വൈ എസ്  സംസ്ഥാന പ്രസിഡണ്ട്‌ ഡോ അബ്ദുൽ ഹകീം അസ്ഹരിയും നാളെ ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. രാവിലെ 9 മണിക്ക് ഉളുവാറിൽ ഖൽബിലുണ്ട് എന്റെ നബി എന് നശീർഷകത്തിൽനടക്കുന്ന കുമ്പള സോൺ  സ്നേഹ ലോകം പരിപാടിയിലും 10 മണിക്ക്  ബന്ദിയോട് അടുക്കയിൽ നടക്കുന്ന സ്നേഹ ലോകം പരിപാടിയിലും ഖൽബിലുണ്ട് എന്റെ നബി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഡോ അബ്ദുൽ ഹകീം അസ്ഹരി  രാവിലെ 11.30ന്ന്  ബന്ദിയോട് അടക്കയിൽ നടക്കുന്ന സ്നേഹ ലോകം പരിപാടിയിലും 12.30 ന് ഉളുവാറിൽ നടക്കുന്ന സ്നേഹ ലോകം പരിപാടിയിലും സംബന്ധിക്കും. പേരോട് ഉസ്താദ്  കർണാടകയിലെ വിവിധ പരിപാടികളിൽ സംബന്ധിച്ച് ഇന്ന് രാത്രയോടെ ജില്ലയിൽ എത്തും. ഹകീം അസ്ഹരി നാളെ രാവിലെ ജില്ലയിൽ എത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0