ഉറുമിയിലെ യാത്രാക്ലേശം അവസാനിപ്പിക്കണം: കേരള മുസ്ലിം ജമാഅത്ത്

Aug 1, 2026 - 15:37
ഉറുമിയിലെ യാത്രാക്ലേശം അവസാനിപ്പിക്കണം: കേരള മുസ്ലിം ജമാഅത്ത്

പുത്തിഗെ: പുത്തിഗെ പഞ്ചായത്തിലെ ഉറുമി- പാടലടുക്ക പിഡബ്ല്യു റോഡിൽ പഴയ പാലം പുതുക്കിപ്പണിയുന്നതിന് വേണ്ടി പാലം പൊളിച്ചുമാറ്റി ആറുമാസത്തിലേറെയായി. പാലം പണി പൂർത്തിയായെങ്കിലും കാൽനടയാത്രക്കാർക്കോ വാഹനങ്ങൾക്കോ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതു മൂലം ഉറുമി, ഊജംപദവ്, പാടലടുക്ക, ബാപ്പാലിപ്പനം തുടങ്ങിയ പ്രദേശത്തെ വിദ്യാർത്ഥികൾ, രോഗികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ദൈനംദിനമായി പ്രയാസപ്പെടുന്നത്. ഇതിൽ ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ഉറുമി യൂണിറ്റിന്റെ നേതൃത്വത്തിൽ എ കെ എം അഷ്റഫ് എംഎൽഎക്ക് നിവേദനം നൽകി. സിദ്ദീഖ് സഖാഫി ഉറുമി, ഹമീദ് മരിക്കുഞ്ചം, ത്വാഹ യു എം, റഫീഖ് എം സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജുനൈദ് ഉറുമി സന്നിഹിതനായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0