എസ്.വൈ.എസ് 'സ്നേഹലോകം': ഉപ്പള സോൺ പരിപാടി സെപ്റ്റംബർ 27-ന് അട്ക്കയിൽ; സ്വാഗതസംഘം രൂപീകരിച്ചു

Sep 22, 2026 - 10:35
എസ്.വൈ.എസ് 'സ്നേഹലോകം': ഉപ്പള സോൺ പരിപാടി സെപ്റ്റംബർ 27-ന് അട്ക്കയിൽ; സ്വാഗതസംഘം രൂപീകരിച്ചു

ബന്തിയോട്: 'ഖൽബിലുണ്ട് എന്റെ നബി' എന്ന ശീർഷകത്തിൽ എസ്.വൈ.എസ് സോൺ തലങ്ങളിൽ സംഘടിപ്പിക്കുന്ന 'സ്നേഹലോകം' ഉപ്പള സോൺ പരിപാടി സെപ്റ്റംബർ 27-ന് അട്ക്കയിൽ വെച്ച് നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘ രൂപീകരണം നടന്നു. സയ്യിദ് യാസീൻ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സയ്യിദ് അഹ്‌മദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഹനീഫ് ഹാജി മുട്ടം ചെയർമാനായും, ഷാഫി സഅദി ഷിറിയ വർക്കിംഗ് ചെയർമാനായും, അബ്ദുറഹീം സ്വാബിരി ജനറൽ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു. ഷംസീർ അട്ക്കയാണ് വർക്കിംഗ് കൺവീനർ. ഇബ്രാഹിം അട്ക്കയെ ഫിനാൻസ് സെക്രട്ടറിയായും കാദർ മുസ്ലിയാർ ബൈദലയെ കോ-ഓർഡിനേറ്ററായും ചുമതലപ്പെടുത്തി. കുളൂർ മുഹമ്മദ് സഖാഫി, അനീഷ് മുസ്ലിയാർ അട്ക്ക എന്നിവർ വൈസ് ചെയർമാന്മാരും അൻവർ സഖാഫി ഷിറിയ, ഖലീൽ ഹിമമി, ഖലീൽ അട്ക്ക എന്നിവർ ജോയിന്റ് കൺവീനർമാരുമാണ്. യോഗത്തിൽ സോൺ ജനറൽ സെക്രട്ടറി സാദിഖ് ആവളം സ്വാഗതവും സവാദ് സഖാഫി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0