എസ് വൈ എസ് കാറഡുക്ക സർക്കിൾ തസ്കിയ സമ്മേളനം ഒക്ടോബർ 22ന്; സ്വാഗതസംഘം നിലവിൽ വന്നു

Sep 21, 2026 - 16:35
Sep 21, 2026 - 16:39
എസ് വൈ എസ് കാറഡുക്ക സർക്കിൾ തസ്കിയ സമ്മേളനം ഒക്ടോബർ 22ന്; സ്വാഗതസംഘം നിലവിൽ വന്നു

ആദൂർ: സുന്നി യുവജന സംഘം കാറഡുക്ക സർക്കിൾ കമ്മിറ്റി സംഘടിപ്പിക്കുന്ന 'തസ്കിയ സമ്മേളനം' ഒക്ടോബർ 22-ന് ആദൂർ റഹ്മത്ത് നഗറിൽ വെച്ച് നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സയ്യിദ് അഹ്മദ് ഖാസിം സഖാഫി അൽ ഹാദി കുണ്ടാർ (ചെയർമാൻ), ജഅ്ഫർ സഖാഫി റഹ്മത്ത് നഗർ (ജനറൽ കൺവീനർ), കെ.എം ഹസൈനാർ ഹാജി ആദൂർ (ഫിനാൻസ് സെക്രട്ടറി). ബഷീർ മുസ്ലിയാർ കുണ്ടാർ, ഇല്യാസ് കൊറ്റുമ്പ, എ.കെ മുഹമ്മദ് കുഞ്ഞി കളത്തിൽ, മുഹമ്മദ് അജ്മാൻ ഹാജി മഞ്ഞംപാറ, കെ.എം സിദ്ധീഖ് സഅദി ആദൂർ എന്നിവരെ വൈസ് ചെയർമാൻമാരായും, ശക്കീർ സഅദി മുള്ളേരിയ, അബ്ദുൽ ഖാദർ കുണ്ടാർ, ഇ.എ ഹസൈനാർ റഹ്മത്ത് നഗർ, അബ്ദുൽ മജീദ് എം.എച്ച് റഹ്മത്ത് നഗർ, അഷ്റഫ് ജൗഹരി കുണ്ടാർ, ജുനൈദ് കൊറ്റുമ്പ എന്നിവരെ കൺവീനർമാരായും തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0