കൊടിയ മർദ്ദനം: ഡൽഹി പോലീസിനെതിരെ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു

Oct 15, 2026 - 10:31
കൊടിയ മർദ്ദനം: ഡൽഹി പോലീസിനെതിരെ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ഡൽഹി പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന മലയാളി വിദ്യാർത്ഥിനിയുടെ പരാതിയിൽ ഡൽഹി പോലീസിനെതിരെ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർത്ഥിനിയും എൻ.എസ്.യു.ഐ പ്രവർത്തകയുമായ ആതിര വിജയന്റെ പരാതിയിലാണ് കേരളത്തിൽ കേസ് എടുത്തത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് സീറോ എഫ്.ഐ.ആർ ആയി രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിനായി ഡൽഹി പോലീസിന് കൈമാറും.

ഡൽഹിയിൽ നടന്ന സമരത്തിനിടെ തടഞ്ഞുവെച്ച പോലീസ് ബസ്സിലിട്ട് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആതിരയുടെ പരാതി. സ്ത്രീ പ്രക്ഷോഭകരുടെ വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചതായും ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് വിദ്യാർത്ഥിനി കേരള പോലീസിനെ സമീപിച്ച് പരാതി നൽകിയത്.

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ജനപ്രതിനിധികൾക്കും പ്രക്ഷോഭകർക്കും നേരെ ഡൽഹി പോലീസിന്റെയും കേന്ദ്ര സേനയുടെയും ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് ഇപ്പോൾ പോലീസിന്റെ മർദ്ദനത്തിനെതിരെ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യുന്നത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് വിവിധ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0