12 വർഷത്തെ വിചാരണയ്‌ക്കൊടുവിൽ കോടതി വിധി; സൈനുൽ ആബിദ് വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

Oct 17, 2026 - 16:11
Oct 17, 2026 - 16:14
12 വർഷത്തെ വിചാരണയ്‌ക്കൊടുവിൽ കോടതി വിധി; സൈനുൽ ആബിദ് വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

കാസർകോട്: ഏറെ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച തളങ്കരയിലെ സൈനുൽ ആബിദീൻ വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അജിത്യ രാജ് ഉണ്ണിയാണ് വിധി പ്രസ്താവിച്ചത്. കാസർകോട് എം.ജി. റോഡിലെ ബെഡ് കടയിലെ ജീവനക്കാരനും തളങ്കര നുസ്രത്ത് നഗർ സ്വദേശിയുമായ സൈനുൽ ആബിദീൻ (24), 2014 ഡിസംബർ 22-നാണ് കൊല്ലപ്പെട്ടത്. പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള എം.ജി. റോഡിൽ പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയിൽ രാത്രിയിലായിരുന്നു സംഭവം.   

21 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. വിചാരണയ്ക്കിടയിൽ എട്ടാം പ്രതിയായ ജ്യോതിഷിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് കാപ നിയമപ്രകാരം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. കൊല്ലപ്പെട്ട സൈനുൽ ആബിദീൻ എസ്.ഡി.പി.ഐ. പ്രവർത്തകനായിരുന്നു. വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. കാസർകോട് എസ്.പി. തോംസൺ ജോസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അന്വേഷണം നടന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സി.ഐ. ആയ പി.കെ. സുധാകരനായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0