എസ് വൈ എസ് മുള്ളേരിയ സോൺ 'സ്നേഹ ലോകം' പ്രഖ്യാപനമായി
ബോവിക്കാനം: തിരു നബി ജന്മദിനത്തോടനുബന്ധിച്ച് എസ് വൈ എസ് മുള്ളേരിയ സോൺ സംഘടിപ്പിക്കുന്ന 'സ്നേഹ ലോകം' സെപ്തംബർ 19 ന് പൊവ്വലിൽ നടക്കും. എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം പ്രഖ്യാപനം നടത്തി. സമസ്ത മുള്ളേരിയ സോൺ ജന:സെക്രട്ടറി റഫീഖ് സഅദി ദേലമ്പാടി വിഷയാവതരണം നടത്തി. സുലൈമാൻ സഅദി കൊട്ടിയാടി അദ്ധ്യക്ഷത വഹിച്ചു, ഹല്ലാജ സഖാഫി, അഹ്മദ് മുസ്‌ലിയാർ ബോവിക്കാനം, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദുല്ല പരപ്പ, ആഷിഫ് ബെള്ളിപ്പാടി, അബ്ദുൽ ഖാദർ സഅദി ബാവിക്കര, ഹനീഫ് സഖാഫി മൂലടുക്കം, അലി സുഹരി മാസ്തിക്കുണ്ട്, അബ്ദുള്ള അപ്പോളോ, അബ്ദുൽ റഹ്മാൻ കാവുപ്പാടി, ഇഖ്ബാൽ മുണ്ടക്കാൽ, റൗഫ് ഹിമമി, ഇസ്മായിൽ ആലൂർ, അസീസ് മാസ്ഥിക്കുണ്ട്, നിസാർ ബെള്ളിപ്പാടി, അബ്ദുൽ റഹ്മാൻ മാസ്ഥിക്കുണ്ട്, അഷ്‌റഫ് മൂലടുക്കം, ഹനീഫ ഹാജി ആലൂർ, അസ്‌ലം ടി കെ, റിനാസ് ബെള്ളിപ്പാടി തുടങ്ങിയവർ സംബന്ധിച്ചു. സവാദ് ആലൂർ സ്വാഗതവും ഹസൈനാർ മിസ്ബാഹി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0