മുഹിമ്മാത്ത് വികസന പ്രവർത്തനങ്ങൾ; മന്ത്രിമാർക്ക് നിവേദനം സമർപ്പിച്ചു
തിരുവനന്തപുരം: മത - ഭൗതിക സാമാന്യയ വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് വൻ മുന്നേറ്റം നടത്തിവരുന്ന മുഹിമ്മാത്തുൽ മുസ്‌ലിമീൻ എഡ്യൂക്കേഷണൽ സെന്ററിന്റെ ഭാവി വികസനത്തിന് വൻ കുതിപ്പേകുന്ന രണ്ട് പ്രധാന പദ്ധതി ഫയലുകൾ മന്ത്രിമാർക്ക് സമർപ്പിച്ചു. മുഹിമ്മാത്ത് സ്ഥാപകൻ സയ്യിദ് ത്വാഹിർ അഹ്ദൽ തങ്ങൾ തുടക്കം കുറിച്ചതും, തുടർന്ന് 2014-ലെ മുഹിമ്മാത്ത് കമ്മിറ്റി മുന്നോട്ടുകൊണ്ടുപോയതുമായ രണ്ട് പ്രധാന പദ്ധതികളുടെ തുടർ നടപടികൾക്കാണ് നിലവിൽ തുടക്കമായിരിക്കുന്നത്. മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹാമിദ് അൻവർ അഹ്ദലിന്റെ സാന്നിധ്യത്തിൽ എം.എൽ.എ ഓഫീസിൽ വെച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്, മുഹിമ്മാത്ത് ഉൾപ്പെടുന്ന മഞ്ചേശ്വരം മണ്ഡലം എം.എൽ.എ എ.കെ.എം. അഷ്‌റഫിന്റെ നേതൃത്വത്തിൽ മുഹിമ്മാത്ത് ഭാരവാഹികൾ മന്ത്രിമാരായ കെ. എം ഷാജി, റോജി എം ജോൺ എന്നിവരെ നേരിൽ കണ്ട് മുഹിമ്മാത്ത് പദ്ധതിയുടെ ഫയലുകൾ കൈമാറുകയും ചർച്ച നടത്തുകയും ചെയ്തു.
മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഹബീബ് തങ്ങൾ, സെക്രട്ടറിമാരായ ഉമർ സഖാഫി കർന്നൂർ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, ഓഫീസ് സെക്രട്ടറി ആഷിഖ് ഗുണാജെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. എം.എൽ.എയുടെ സെക്രട്ടറിമാരായ അഷ്‌റഫ് കൊടിയമ്മ, സഹദ് അംഗടിമൊഗർ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി അബ്ദുൽ ഖാദർ, സിദീഖ് ദണ്ഡഗോളി, അർഷാദ് അരിമല, നൗഷാദ് നടത്തൂപ്, മൊഗ്രാൽ യുനാനി ഹോസ്പിറ്റൽ ചീഫ് ഡോക്ടർ ശകീർ അലി കെ എ തുടങ്ങിയവരും സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0