മുഹിമ്മാത്ത് ഫുജൈറ കമ്മിറ്റിക്ക് നവ സാരഥികൾ
ഫുജൈറ: മുഹിമ്മാത്ത് ഫുജൈറ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. മുഹമ്മദ് മൗവ്വലിന്റെ അധ്യക്ഷ്തയിൽ ചേർന്ന യോഗം ഹാഫിസ് സഈദ് ഹനീഫി ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് സെക്രട്ടറി അബൂബക്കർ കാമിൽ സഖാഫി പുനഃസംഘടനക്ക് നേതൃത്വം നൽകി. ഭാരവാഹികളായി മുഹമ്മദ് മൗവ്വൽ (പ്രസിഡണ്ട്), ഹാഫിസ് സഈദ് ഹനീഫി, ഫൈസൽ കണ്ണൂർ, ഇക്ബാൽ കാജൂർ (വൈസ് പ്രസിഡണ്ടുമാർ), സിദ്ദീഖ് മഹ്ളരി ബേക്കൂർ (ജന: സെക്രട്ടറി), സിദ്ദീഖ് തോബാൻ, അത്വാഉല്ല ഉള്ളാൽ, സിദ്ദീഖ് സുഹരി കൊടഗ്, ഫൈസൽ വയനാട് (ജോ:സെക്രട്ടറിമാർ), ശരീഫ് ബായാർ (ട്രഷറർ), ഷാഫി സഖഫി കരിമ്പില (കോഡിനേറ്റർ) എന്നിവരെ തെരഞ്ഞടുത്തു. യോഗത്തിൽ സിദ്ദീഖ് മഹ്ളരി ബേക്കൂർ സ്വാഗതവും സിദ്ദീഖ് തോബാൻ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0