തിരുനബി(സ്വ): ജ്ഞാനപ്രകാശങ്ങളെ പ്രസരിപ്പിച്ച വ്യക്തിത്വം- സയ്യിദ് മുഹമ്മദ്‌  മദനി തങ്ങൾ മൊഗ്രാൽ 

Aug 19, 2026 - 10:20
തിരുനബി(സ്വ): ജ്ഞാനപ്രകാശങ്ങളെ പ്രസരിപ്പിച്ച വ്യക്തിത്വം- സയ്യിദ് മുഹമ്മദ്‌  മദനി തങ്ങൾ മൊഗ്രാൽ 

പുത്തിഗെ: മാനവരാശിക്ക് സകല മേഖലകളിലും നേതൃത്വം നൽകിയ മുഹമ്മദ്‌ നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കപ്പെടേണ്ടതാണെന്നും വിമർശകരുടെ അപവാദങ്ങൾ ജ്ഞാന ദൗർബല്യത്തിൽ നിന്ന് നിന്ന് ഉത്ഭവിക്കുന്നതാണെന്നും സയ്യിദ് മുഹമ്മദ്‌ മദനി തങ്ങൾ മൊഗ്രാൽ അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷൻ പ്രവാചക പ്രകീർത്തന സദസ്സ് അഞ്ചാം ദിവസത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മദീന ഇസ്ലാമിക ആദർശത്തിന്റെയും ജ്ഞാന വികാസത്തിന്റെയും ഉറവിടമായിരുന്നുവെന്നും മുഹമ്മദ് നബി (സ്വ) യായിരുന്നു അതിനു നേതൃത്വം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ആധ്യക്ഷത വഹിച്ചു. സയ്യിദ് ഉമർ ജിഫ്‌രി തങ്ങൾ പാണ്ടി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുത്തുക്കോയ തങ്ങൾ പരപ്പനങ്ങാടി, സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ചൗക്കി, സയ്യിദ് അസ്ഹർ തങ്ങൾ കുണിയ, സയ്യിദ് മുബശ്ശിർ തങ്ങൾ മൊഗ്രാൽ, ഇബ്രാഹീം ദാരിമി ഗുണാജെ, സുലൈമാൻ സഖാഫി ദേശാംകുളം, അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ ചള്ളങ്കയം, അബ്ദുൽ ഖാദർ ഹാജി കൊല്യം, ഹനീഫ് മദനി പുണ്ടൂർ തുടങ്ങിയവർ സംബന്ധിച്ചു. എ കെ സഅദി ചുള്ളിക്കാനം സ്വാഗതം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0