വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധിച്ചു; ഹോട്ടൽ-വ്യാപാര മേഖലകൾക്ക് തിരിച്ചടി

Oct 1, 2026 - 11:16
വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധിച്ചു; ഹോട്ടൽ-വ്യാപാര മേഖലകൾക്ക് തിരിച്ചടി

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ശരാശരി 60 മുതൽ 72 രൂപ വരെയാണ് വർധന. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കേരളത്തിലും വാണിജ്യ സിലിണ്ടറിന്റെ വില ഉയർന്നു. കൊച്ചിയിൽ 65 രൂപ വർധിച്ചതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,828 രൂപയായി. കോഴിക്കോട് 2,860.50 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ് പുതുക്കിയ നിരക്ക്.


ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം മാസമാണ് വില വർധിപ്പിക്കുന്നത്. വാണിജ്യ സിലിണ്ടറിന്റെ വില വർധന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വ്യാപാര മേഖലയുടെ പ്രവർത്തനച്ചെലവിൽ വർധനയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. നവരാത്രി ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെയാണ് പുതിയ വിലവർധന.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1