സയ്യിദ് ചെറുകുഞ്ഞി തങ്ങൾ അനുസ്മരണ പ്രാർത്ഥനാ സംഗമം പ്രൗഢമായി
കൊന്നാര: പ്രമുഖ പണ്ഡിതനും നിരവധി പണ്ഡിതരുടെ ഗുരുവര്യരുമായിരുന്ന സയ്യിദ് അബൂബക്കർ ചെറുകുഞ്ഞി തങ്ങളുടെ വഫാത്തിന്റെ നാൽപതാം ദിനത്തിൽ മദനീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പ്രാർത്ഥനാ മജ്‌ലിസ് പ്രൗഢമായി. മൂന്ന് പതിറ്റാണ്ടിലേറെ കാലം താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളോടൊപ്പം ഉള്ളാൾ സയ്യിദ് മദനി അറബിക് കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ സ്മരണാർത്ഥം എടവണ്ണപ്പാറ കൊന്നാര സാദാത്ത് മഖാം പരിസരത്താണ് സംഗമം നടന്നത്.
സമസ്ത പ്രസിഡന്റ് റഈസുൽ ഉലമാ ഇ. സുലൈമാൻ മുസ്‌ലിയാർ പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി. മദനീസ് അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങൾ ആദൂരിന്റെ അധ്യക്ഷതയിൽ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി.
സയ്യിദ് പി.ജി. തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ ആലൂർ, സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മള്ഹർ, സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ, എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുല്ലാഹ് സഖാഫി എളമരം, കേരള മുസ്‌ലിം ജമാഅത്ത് കാസർകോട് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഉള്ളാൾ ദർഗ പ്രസിഡന്റ് ഹനീഫ ഹാജി ഉള്ളാൾ, അബ്ദുറഷീദ് മദനി ആലപ്പുഴ, കൊന്നാര ജമാഅത്ത് പ്രസിഡന്റ് മുത്തുകോയ തങ്ങൾ കൊന്നാര, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, അബ്ദുശുകൂർ അഹ്‌സനി, ഹൈദർ മദനി കറായ, അബ്ദുറഹ്മാൻ മദനി പാലായി, അലി ഹസൻ ഫൈസി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീർ മദനി സ്വാഗതവും സെക്രട്ടറി ഇർഷാദ് മദനി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0