വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; കല്ലുകൊണ്ട് തലയ്ക്കടിയേറ്റ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷ കാരണത്തെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കല്ലുകൊണ്ട് തലയ്ക്കടിയേറ്റ വിദ്യാർത്ഥിക്കാണ് സംഘർഷത്തിനിടെ സാരമായി പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദ്യാർത്ഥിക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സ ആവശ്യമായി വരുമെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. സംഭവത്തിൽ അതിക്രൂരമായ അക്രമമാണ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. വിഷയത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0