സമസ്ത സെന്റിനറി; കോട്ടക്കുന്ന് യൂണിറ്റ് മഹല്ല് സമ്മേളനത്തിന് പ്രൗഢ സമാപനം

Nov 17, 2026 - 10:16
സമസ്ത സെന്റിനറി; കോട്ടക്കുന്ന് യൂണിറ്റ് മഹല്ല് സമ്മേളനത്തിന് പ്രൗഢ സമാപനം

മൊഗ്രാൽ പുത്തൂർ: സമസ്ത സെന്റിനറി കോൺഫറൻസിന്റെ മുന്നോടിയായി രണ്ട് ദിവസങ്ങളിലായി കോട്ടക്കുന്ന് മഠത്തിൽ മുഹമ്മദ് ഹാജി നഗറിൽ നടന്ന കോട്ടക്കുന്ന് യൂണിറ്റ് മഹല്ല് സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. മഹല്ല് നിവാസികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന സമ്മേളനത്തിൽ പ്രത്യേക സംഗമങ്ങളും സംഘടിപ്പിച്ചു. വിദ്യാർത്ഥി സംഗമത്തിൽ എസ്.എസ്.എഫ് ഡിവിഷൻ സെക്രട്ടറി മുർഷിദ് പട്ളയും പ്രവാസി സംഗമത്തിൽ എസ്.വൈ.എസ് സോൺ സെക്രട്ടറി ഇർഫാദ് മായിപ്പാടിയും വിഷയാവതരണം നടത്തി. വനിതാ സംഗമത്തിൽ ഷാഹിദ ഇർഫാദ്, കുട്ടികളുടെ സമ്മേളനത്തിൽ എസ്.ജെ.എം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എം. കളത്തൂർ, പൈതൃക സമ്മേളനത്തിൽ സഈദ് സഅദി എന്നിവർ പ്രഭാഷണം നടത്തി.

സമാപന ആത്മീയ സമ്മേളനം എസ്.വൈ.എസ് ജില്ലാ സാമൂഹികം പ്രസിഡന്റ് അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ സാന്ത്വനം പ്രസിഡന്റ് ജബ്ബാർ സഖാഫി പാത്തൂർ മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി മുഹമ്മദ് ടിപ്പു നഗർ, റഫീഖ് തളങ്കര എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം കൺവീനർ സിറാജ് കെ.കെ സ്വാഗതവും മുത്തിഹ് റഹ്മാൻ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0