ഗാളിമുഖം യൂണിറ്റ് മഹല്ല് സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

Nov 16, 2026 - 16:59
ഗാളിമുഖം യൂണിറ്റ് മഹല്ല് സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
ഗാളിമുഖം: സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗാളിമുഖം യൂണിറ്റ് മഹല്ല് സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം നിലവിൽ വന്നു. 2026 ഡിസംബർ 3 വ്യാഴാഴ്ച രാത്രി 7:30-ന് സറോളിയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ ഹംസ മിസ്ബാഹി ഓട്ടപ്പടവ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടനാ നേതാക്കളും പരിപാടിയിൽ സംബന്ധിക്കും.

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി ഹനീഫ കുന്നിൽ (ചെയർമാൻ), അഷ്‌റഫ് മാവിനടി, അബ്ദുൽ ഖാദർ മൂല (വൈസ് ചെയർമാൻമാർ), ഹാഷിം ഹിമമി ഗാളിമുഖം (കൺവീനർ), സ്വാദിഖ് ഹിമമി, ഇദ്രീസ് (ജോയിന്റ് കൺവീനർമാർ), സൂപ്പി ബി.എച്ച് (ഫിനാൻസ് കൺവീനർ) എന്നിവരെ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0